ഇസ്്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ ആഗസ്ത് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. പൊതുതെരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച ഇമ്രാന്‍ഖാന്റെ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) സ്വതന്ത്രരുമായും ഒരു ചെറുപാര്‍ട്ടിയുമായും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. 272 അഗം ദേശീയ അസംബ്ലിയില്‍ 137 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ. ഇമ്രാന്‍ ഖാന്് 116 അംഗങ്ങളാണുള്ളത്. ഏതെങ്കിലും ചെറു പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. പുതുതായി രൂപംകൊണ്ട രണ്ട് പാര്‍ട്ടികള്‍ പിടിഐയുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പി.എം.എല്‍-എന്‍, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി) എന്നീ രണ്ട് പ്രധാന മുഖ്യധാരാ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇരുപാര്‍ട്ടികളും അഴിമതിക്കാരാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.