വാഷിംഗ്ടണ്‍: രാജ്യത്ത് ഭീകരവാദികള്‍ ഉണ്ടെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. നാലായിരത്തോളം തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇവര്‍ അഫ്ഗാനിസ്ഥാനിലും കശ്മീരിലുമായി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
പാകിസ്ഥാനില്‍ മുന്‍പ് ഭരിച്ച സര്‍ക്കാരുകള്‍ക്ക് തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ധൈര്യം ഇല്ലായിരുന്നെന്നും 3000 ത്തിനും 4000ത്തിനും ഇടയില്‍ തീവ്രവാദികള്‍ പാകിസ്ഥാനിലുണ്ടെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. 2014ല്‍ പെഷാവറില്‍ 150 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ താലിബാന്‍ വധിച്ചപ്പോള്‍ ഭീകരരെ പാക്ക് മണ്ണില്‍ വളരാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചിരുന്നതായും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ നാല്‍പതോളം ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്കയില്‍ നടന്ന മറ്റൊരു ചടങ്ങിലും ഇമ്രാന്‍ഖാന്‍ വെളിപ്പെടുത്തിയിരുന്നു.