X

വോട്ട് പരസ്യമാക്കി ഇമ്രാന്‍ഖാന്‍ കെണിയില്‍

 

ഇസ്്‌ലാമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ഖാന്‍ പരസ്യമായി വോട്ട് ചെയ്ത് കെണിയിലായി. വരണാധികാരിയുടെ മേശപ്പുറത്ത് വെച്ച് ഇമ്രാന്‍ഖാന്‍ പരസ്യമായി വോട്ട് ചെയ്യുന്ന ദൃശ്യം എക്‌സ്പ്രസ് ന്യൂസ് ചാനല്‍ പുറത്തുവിട്ടു. പാക് തെരഞ്ഞെടുപ്പ് നിയമ പ്രകാരം വോട്ട് രഹസ്യമാക്കിവെക്കണം. സംഭവം വിവാദമായതോടെ ഇമ്രാന്‍ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചേക്കും. നിയമ ലംഘനം നടത്തുന്നവര്‍ക്ക് ആറ് മാസം തടവും ആയിരം രൂപ പിഴയുമാണ് ശിക്ഷ. അദ്ദേഹത്തിന്റെ വോട്ട് റദ്ദാക്കാനും സാധ്യതയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി. അനിയന്ത്രിത മാധ്യമവാര്‍ത്തകളെ നിയന്ത്രിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

chandrika: