അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുറത്താക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍. ശനിയാഴ്ച രാത്രി വൈകി നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രിപദം നഷ്ടമായത്.
342 അംഗങ്ങള്‍ ഉള്ള ദേശീയ അസംബ്ലിയില്‍ 174 പേര്‍ ഇമ്രാന്‍ഖാനെതിരെ വോട്ട് ചെയ്തു. ഈ സമയത്ത് അദ്ദേഹം സഭയില്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ അതേ സമയം വോട്ടെടുപ്പ് പരാജയപ്പെടുന്നതിന് മുന്‍പ് തന്നെ അദ്ദേഹം പ്രധാനമന്ത്രിയുടെ വസതി ഒഴിഞ്ഞിരുന്നു.
അതേസമയം പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ നാളെ തെരഞ്ഞെടുക്കും. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരന്‍ ശഹബാസ് ശരീഫ് ആകും പുതിയ പ്രധാനമന്ത്രി എന്നാണ് സൂചനകള്‍. പ്രതിപക്ഷനേതാവായ ഇദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പുതിയ സര്‍ക്കാറുണ്ടാക്കാന്‍ പ്രതിപക്ഷകക്ഷികള്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ഇടക്കാല അസംബ്ലി ചേരുമെന്ന് സ്പീക്കര്‍ അയാസ് സാദിഖ് അറിയിച്ചു. എന്നാല്‍ പുതിയ സര്‍ക്കാര്‍ ആര്‍ക്കെതിരെയും പ്രതികാര നടപടികള്‍ എടുക്കില്ലെന്ന് ഷഹബാസ് ഷെരീഫ് അറിയിച്ചു. ഒരാളെയും അനാവശ്യമായി ജയിലില്‍ നടക്കില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സര്‍ക്കാര്‍ തെറ്റായ രീതിയില്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.