ബി.ജെ.പി ഇന്ത്യയിലെ അഴിമതിയുടെ കേന്ദ്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുംബൈയില്‍നടന്ന ഇന്‍ഡ്യ സഖ്യത്തിന്റെ രണ്ട് ദിവസത്തെ യോഗത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ല. തങ്ങള്‍ ഇന്ത്യയിലെ 60 ശതമാനം ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഏറ്റവും ഫലപ്രദമായ രീതിയില്‍ ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് തങ്ങള്‍ക്ക് മുമ്പിലുള്ള വെല്ലുവിളിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനായി രണ്ട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
കോര്‍ഡിനേഷന്‍ കമിറ്റി രൂപീകരിക്കുകയാണ് ഇതില്‍ ആദ്യത്തേത്. സീറ്റ് ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ രണ്ട് ശക്തമായ നടപടികളിലൂടെ ഇന്‍ഡ്യ സഖ്യത്തിന് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളില്‍ നിന്നും പണം കൊള്ളയടിച്ച് അവര്‍ക്ക് കുറച്ചു മാത്രം നല്‍കുകയെന്നതാണ് മോദി സര്‍ക്കാറിന്റെ നയം. ഞങ്ങള്‍ വികസനത്തിനുള്ള പുതിയ വഴി തുറക്കുകയാണ്. പാവപ്പെട്ട ജനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഇന്‍ഡ്യ സഖ്യത്തിന്റെ വികസന പദ്ധതിയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.