ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ കുറവുണ്ടായെന്ന് കേന്ദ്രം. പാര്‍ലമെന്റില്‍ ഇക്കാര്യം കേന്ദ്രം അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്തെ കണക്കിലാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 27.63 ശതമാനം ഇടിവാണ് ഇക്കാലയളവില്‍ ഉണ്ടായത്. 21.58 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയാണ് ഈ കാലത്ത് നടന്നത്.
ആഗസ്റ്റില്‍ 4.98 ബില്യണ്‍ ഡോളറും ജൂലൈയില്‍ 5.58 ബില്യണ്‍ ഡോളറുമായിരുന്നു ഇറക്കുമതിയെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് വ്യവസാ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. അതേസമയം ചൈനയുടെ മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ പദവി എടുത്തുകളയാന്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റ് പിരിഞ്ഞ ശേഷമാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പീയൂഷ് ഗോയല്‍ പറഞ്ഞു.
അതേസമയം ഇന്ത്യയുടെ കയറ്റുമതി രംഗത്ത് വലിയ മെച്ചം ഉണ്ടായിട്ടുണ്ടെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. സെപ്തംബര്‍ മാസത്തിലെ ആദ്യപാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ പത്ത് ശതമാനം വളര്‍ച്ച ഈ ദിവസങ്ങളില്‍ നേടിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്.