കോഴിക്കോട്: കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലിലെ ഇരകളുടെ പുനരധിവാസം ഉടന്‍ നടപ്പിലാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദുരന്തം നടന്നിട്ട് നാലര മാസം പിന്നിട്ടിട്ടും ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. സാങ്കേതിക കാരണം പറഞ്ഞ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കിയിട്ടും പുനരധിവാസത്തിനായി ഒരു പദ്ധതിയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.
കേരള സര്‍ക്കാറാണെങ്കില്‍ ചികിത്സാ സഹായമായി പ്രഖ്യാപിച്ച 75000 രൂപയും കൈമാറിയിട്ടില്ല. പുനരധിവാസത്തിനായി സപ്തംബര്‍ 30 നുള്ളില്‍ ഭൂമി ഏറ്റെടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അതിനായി ഒരു ചുവട് വെപ്പും നടത്തിയിട്ടില്ല. മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഉറപ്പ് പറഞ്ഞിരുന്നെങ്കിലും ഇത് വരെ പാലിക്കപ്പെട്ടിട്ടില്ല. കേരളം ഇത് വരെ കാണാത്ത വലിയ ദുരന്തം നടന്നിട്ടും പരസ്പരം പഴിചാരി കേന്ദ്ര കേരള സര്‍ക്കാറുകള്‍ വയനാട്ടുകാരെ വഞ്ചിക്കുകയാണ്. ഉറ്റവരെയും ഉടയവരെയും ഉള്‍പ്പടെ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തേണ്ട സര്‍ക്കാര്‍ ഇനിയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ചന്ദ്രിക ക്യാമ്പയിന്‍ വിശദീകരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. ഇസ്മായില്‍ നന്ദി പറഞ്ഞു, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ. എ മാഹിന്‍, സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കൊല്‍ക്കളത്തില്‍ ടി.പി.എം ജിഷാന്‍, ടിപി അഷ്റഫലി പ്രസംഗിച്ചു.
സഹീര്‍ ആസിഫ്, നസീര്‍ നല്ലൂര്‍, പി.സി നസീര്‍, എം.പി നവാസ്, സി. എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, ഇ. എ. എം അമീന്‍, അമീര്‍ ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ. ജാഫര്‍ ഖാന്‍, ഷിബി കാസിം, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ടി.ഡി കബീര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്സല്‍ റഹ്‌മാന്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ്, ശരീഫ് സാഗര്‍, കെ. എം ഖലീല്‍, പി. വി അഹമ്മദ് സാജു, പി. കെ നവാസ് ചര്‍ച്ചയില്‍ പങ്കെടുത്തു.