എറണാകുളം മട്ടാഞ്ചേരിയില്‍ ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയില്‍. കൃപേഷ് മല്യ എന്നയാളാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. വീട്ടില്‍ സൂക്ഷിച്ച യൂണിഫോമുകളും, വ്യാജ ഐഡി കാര്‍ഡുകളും, വാക്കി ടോക്കികളും കണ്ടെടുത്തു.
രണ്ട് രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് ഗുളികകളും പിടികൂടിയിട്ടുണ്ട്.