കോഴിക്കോട്: ആള്‍മാറാട്ടം നടത്തി ഹോട്ടലില്‍ മുറിയെടുത്ത് മുഴവന്‍ വാടക നല്‍കാതെ മുങ്ങിയ സിറ്റി ട്രാഫിക് ഗ്രേഡ് എസ്‌ഐ ജയരാജനെ സസ്‌പെന്‍ഡ് ചെയ്തു.
മെയ് 10 നാണ് സംഭവുണ്ടായത്. ഹോട്ടലില്‍ സത്രീക്കൊപ്പം മുറിയെടുത്ത ശേഷം ടൗണ്‍ എസ്‌ഐയാണ് എന്ന്് പറഞ്ഞ് മുഴുവന്‍ വാടക നല്‍കാതെ പോകുകയായിരുന്നു.2500 രൂപയുള്ള എസി റൂമിന് 1000 രൂപ മത്രമെ നല്‍കിയിട്ടുള്ളൂ. സംഭവത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം ടൗണ്‍ എസ്‌ഐ അല്ലെന്ന് തിരിച്ചറിഞ്ഞു.തുടര്‍ന്ന് വിവരം ടൗണ്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുറിയെടുത്തത് ട്രാഫിക് ഗ്രേഡ് എസ് ഐ ജയരാജന്‍ ആണെന്ന് കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥനെ വയനാട്ടേക്ക് സ്ഥലം മാറ്റി. പിന്നാലെ കോഴിക്കോട്ടേക്ക് തിരിച്ച് വിളിച്ചു.എന്നാല്‍ കോഴിക്കേട്ടേക്ക് മാറ്റിയ ഉത്തരവും ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ട്. തെക്കന്‍ ജില്ലയിലെ ഒരു മന്തിയുടെ ഇടപെടലാണ് ഇതിന് പിന്നില്‍ എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.