X
    Categories: Newsworld

“അദ്ദേഹം പറയുന്നത് മനസിലാകുന്നില്ല, കേൾക്കാൻ എത്ര സുന്ദരം ; കാഴ്ചക്കാരുടെ മനം കവർന്ന് ഇമാമും പൂച്ചയും വീഡിയോ

ഒരാഴ്ച മുമ്പാണ് അൾജീരിയയിൽ പള്ളിയിൽ നിസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാമിൻ്റെ വീഡിയോ പുറത്തിറങ്ങിയത്. ഇമാമിൻ്റെ ശരീരത്തിലേക്ക് ഒരു പൂച്ച ചാടിക്കയറി തോളിലിരിക്കുന്നതും ഇമാം അതിനെ ഖുർആൻ പാരായണത്തിനിടെതന്നെ തലോടുന്നതുമാണ് വൈറലായത്. വീഡിയോ സി.എൻ.എൻ ,അൽജസീറ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ സംപ്രേഷണം ചെയ്തതോടെ കമൻറുകളും നിറഞ്ഞു. ‘പൂച്ച എത്ര സമാധാനത്തോടെയാണ് ഇമാമിൻ്റെ കൈകളിൽ ഇരിക്കുന്നത് ‘ , അദ്ദേഹം പറയുന്നത് മനസ്സിലാകുന്നില്ല , പക്ഷേ കേൾക്കാൻ എത്ര സുന്ദരം , ഇസ്ലാമിനെ എനിക്കിഷ്ടമാണ് , ഇതാണോ തീവ്രവാദത്തിൻ്റെ ഇസ്ലാം തുടങ്ങിയ കമൻറുകളാണ് നിറഞ്ഞത്.

ഇതിനകം വിവിധ മാധ്യമങ്ങളിലായി പത്തുകോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടത്. ഇസ്ലാമിൽ പുണ്യദിനരാത്രങ്ങളുടെയും നിരന്തര പ്രാർത്ഥനകളുടെയും പകൽ മുഴുവൻ അന്നപാനീയങ്ങളും ലൗകികസുഖങ്ങളുമെല്ലാം ഉപേക്ഷിച്ചുള്ള റമസാൻ മാസമാണ്. രാത്രിയിലെ നീണ്ട തറാവീഹ് നിസ്കാരത്തിനിടയിലാണ് ഇമാമിന് മേൽ പൂച്ച ചാടിക്കയറുന്നതും അന്തരീക്ഷം ആസ്വദിക്കുന്നതും. അതേസമയം ,അത് പൂച്ചയുടെ രൂപത്തിൽ വന്ന മാലാഖയാണെന്നും സമൂഹമാധ്യമങ്ങളിൽ കമൻ്റ് നിറയുന്നുണ്ട്.

webdesk15: