മഹാരാഷ്ട്രയില്‍ പള്ളിക്കകത്ത് കയറി ഇമാമിന് ക്രൂരമര്‍ദനം; താടി മുറിച്ചുമാറ്റി

മഹാരാഷ്ട്രയില്‍ അതിക്രമിച്ചു കയറി പള്ളി ഇമാമിനു നേരെ ആക്രമണം. ഞായറാഴ്ച രാത്രി 7.30ന് ജല്‍ന ജില്ലയിലാണ് സംഭവം. ആക്രമണത്തിനിടയില്‍ ഇമാമിന്റെ താടി മുറിച്ചു കളയുകയും അദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളി ഇമാമായ സാകിര്‍ സയ്യിദ് ഖാജയ്ക്ക് ആക്രമണത്തിന് ഇരയായത്.

ആക്രമണത്തിന് ശേഷം ബോധരഹിതനായ കിടക്കുകയായിരുന്ന സാകിറിനെ പ്രദേഷവാസികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.

 

webdesk14:
whatsapp
line