X
    Categories: FootballSports

കാള്‍ട്ടണ്‍ ചാപ്മാന്‍: പുറത്തെ സൗമ്യനല്ല; കളിക്കളത്തിലെ തീക്കാറ്റ്

നൗഫല്‍ പനങ്ങാട്

സമ്പൂര്‍ണനായൊരു മിഡ്ഫീല്‍ഡറായിരുന്ന കാള്‍ട്ടണ്‍ ചാപ്മാന്‍.പുറത്ത് എല്ലാവരുമായും സൗഹദം സൂക്ഷിക്കുന്നമിതഭാഷിയായ ചാപ്പ്മാന്‍ അല്ല വിസിലടി നാദം മുഴങ്ങിയാല്‍പിന്നെ കാണുകയെന്ന് സഹ താരമായിരുന്ന ഐ.എം വിജയന്‍ ഓര്‍ക്കുന്ന. ഉന്തിയ പല്ലും ഉയര്‍ന്നു നില്‍ക്കുന്ന മുടിയുമായി മൈതാനത്തെ അടക്കിവാണിരുന്നു ഒരു ടോട്ടല്‍ ഫുട്‌ബോളറായിരുന്നു ചാപ്മാന്‍. പലപ്പോഴും അവനുള്ളത് മറ്റംഗങ്ങളെപ്പോലെ എനിക്കും കളിക്കാന്‍ വല്ലാത്ത ആത്മവിശ്വാസം നല്‍കിയുന്നു.ഒരിക്കലും അവന്റെ ഭാഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരുന്നില്ല. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മിന്നിയ മറ്റൊരു സഹകളിക്കാരനില്ലായിരുന്നു. നെഹ്‌റു കപ്പില്‍ സെമിഫൈനലില്‍ ഇറാഖിനെതിരെ നേടിയ സമനില ഗോള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. വല്ലാത്ത ആത്മാര്‍ത്ഥതയായിരുന്നു അവന് കളിയോട്. ഓരോ നീക്കത്തിലും അത് പ്രകടമായിരുന്നു.

അന്തരിച്ച മുന്‍ ഫുട്‌ബോള്‍ താരം ധന്‍രാജിന്റെ സ്മരണക്കായി പാലക്കാട് വെച്ച് നടന്ന സൗഹൃദമത്സരത്തിനെത്തിയപ്പോഴാണ് അവസാനമായി കണ്ടത്. തൃശൂരില്‍ പരിശീലകന്റെ റോളില്‍ വന്നപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് വരാമെന്നായിരുന്നു മറുപടി.കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നതിനാല്‍ വീട്ടുകാര്‍ക്ക് അവന്റെ വിയോഗത്തില്‍ വല്ലാത്ത സങ്കടമുണ്ട്. ജെ.സി.ടിയിലും എഫ്.സി കൊച്ചിനിലുമെല്ലാം കളിക്കുമ്പോള്‍ ഞങ്ങളൊരു കുടുംബം പോലെയായിരുന്നു കഴിഞ്ഞത്.ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് വെച്ച് കുടുംബസമേതം പോയികണ്ടിരുന്നു.മനസ്സ് നിറയെ ഫുട്‌ബോളായിരുന്നു അവന്. അതുകൊണ്ടാണ് കളി നിര്‍ത്തിയിട്ടും പരിശീലക വേഷമെടുത്തണിഞ്ഞത്.

ആ സ്പിരിറ്റ് തൃശൂരിലും കണ്ടതാണ്. അന്നത്തെ കളിക്കിടെ.പരിശീലക സര്‍ക്കിള്‍ വിട്ട് പുറത്തേക്കിറങ്ങിയതിന് പല തവണ റഫറിയുടെ താക്കീത് നേരിടേണ്ടി വന്നിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സിസര്‍കട്ടിലൂടെ ഗോള്‍ നേടിയപ്പോഴും അതിന്റെ പിന്നിലെ ചലനത്തിന് പ്രചോദനമായി ചാപ്പ്മാനെന്ന കരുത്തനുണ്ടായിരുന്നു. സൗഹൃദങ്ങളുടെ കണ്ണിയില്‍ നിന്ന് ഒരിതള്‍കൂടി കൊഴിഞ്ഞുപോകുമ്പോള്‍ മനസ്സ് പിടയുന്നുണ്ട്. വാക്കുകള്‍ ഇടറുന്നു. കാല്‍പ്പന്തുകളിയെ സ്‌നേഹിച്ച ആ വലിയ അനിയന് എല്ലാ വിധ പ്രമാണങ്ങളുമര്‍പ്പിക്കുകയാണെന്ന് വിജയന്‍ സ്മരിക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: