ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍. 1969 ഏപ്രില്‍ 25ന് തൃശ്ശൂരിലായിരുന്നു വിജയന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. ചെറുപ്പകാലത്ത് സ്‌റ്റേഡിയങ്ങളില്‍ ശീതളപാനീയങ്ങള്‍ വിറ്റായിരുന്നു ഉപജീവന മാര്‍ഗം തേടിയത്. പട്ടിണി മൂത്തതോടെ സ്‌കൂള്‍ വിദ്യാഭ്യാസവും ഇടയ്ക്ക് വെച്ച് നിര്‍ത്തി. പതിനെട്ടാം വയസ്സില്‍ കേരളാ പോലീസില്‍ അംഗമായി. ഫെഡറേഷന്‍ കപ്പ് അടക്കം നേടി കേരളാ പോലീസ് ഫുട്‌ബോള്‍ ശക്തിയായി മാറിയത് വിജയന്റെ ബലത്തിലായിരുന്നു.1992ലാണ് വിജയന്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നത്. 79 രാജ്യാന്തര മത്സരങ്ങള്‍ ഇന്ത്യക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 39 ഗോളുകളും സ്വന്തമാക്കി. 2003ലെ ആഫ്രോഏഷ്യന്‍ ഗെയിംസില്‍ നാല് ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആകുകയും ചെയ്തു. മോഹന്‍ബഗാന്‍, ജെസിടി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, എഫ് സി കൊച്ചിന്‍ തുടങ്ങി വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. 2003ല്‍ തന്നെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിക്കുകയുമുണ്ടായി.
ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍
Related Post