X

മെസിക്ക് പകരം മേഴ്‌സി എന്ന് പറഞ്ഞത് ഞാനല്ല; ഇ.പി ജയരാജന്‍

മെസിക്ക് പകരം മേഴ്‌സി എന്ന് പറഞ്ഞത് ഞാനല്ലെന്ന് ഇ.പി ജയരാജന്‍.അത് പറഞ്ഞത് ഞാനല്ല,വന്ന മാധ്യമപ്രവര്‍ത്തകനാണ്.വന്ന മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്്തതെന്നും അദ്ദേഹം പറഞ്ഞു.അത് നാക്ക് പിഴയാണ്, അയാള്‍ വന്നത് എന്നെ ബളാക്ക്‌മെയില്‍ ചെയ്യാനായിരുന്നു.ഇനി അത്തരം പരിപാടികളില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ലോകകപ്പിനെക്കുറിച്ചുള്ള ചോദ്യോത്തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ജന്റീനന്‍ താരമായ മെസ്സിയെ മേഴ്സി എന്ന് പറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തിയത്.സംഗതി വൈറലായതോടെ കേരളം ട്രോളായി അത് ഏറ്റടെത്തിരുന്നു.അര്‍ജന്റീന ആരാധകനാണ് താനെന്നും അവര്‍ മാത്രമേ വിജയിച്ച് കപ്പുംകൊണ്ട് പോകൂവെന്നും ജയരാജന്‍ സ്വകാര്യചാനലിന് കൊടുത്ത അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. കേരളരാഷ്ട്രീയത്തില്‍ താന്‍ ഫോര്‍വേഡ് കളിക്കാരനാണെന്നും നിരവധി പേരെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. കളരി അഭ്യാസിയാണ് താനെന്നും ഫുട്ബോളില്‍ കളരി വളരെ നല്ലതാണെന്നും ഇ.പി പറയുന്നുണ്ട്.

മുമ്പ് അമേരിക്കന്‍ ഗുസ്തിതാരമായ മുഹമ്മദലി ക്ലേയുടെ മരണത്തില്‍ അനുശോചിച്ചപ്പോഴും ജയരാജന് തെറ്റ് പിണഞ്ഞിരുന്നു. മലപ്പുറത്തുകാരനായ മികച്ച കായികതാരമാണ് മുഹമ്മദലി എന്നായിരുന്നു കായികവകുപ്പുമന്ത്രിയായ ജയരാജന്‍ അന്ന് ചാനലിനോട് പറഞ്ഞത്. 2070ലാണ് മുസ്ലിം തീവ്രവാദം ശക്തിപ്പെട്ടതെന്നും ജയരാജന്‍ അടുത്തിടെ പറഞ്ഞിരുന്നു.

Test User: