X

അനധികൃത ഖനനം: ബ്രിജ് ഭൂഷണെതിരെ അന്വേഷണത്തിന് സമിതി

ലക്നോ: അനധികൃത ഖനന കേസില്‍ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ അന്വേഷണത്തിന് ഹരിത ട്രൈബ്യൂണല്‍ പ്രത്യേക സമിതി രൂപീകരിച്ചു. ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് അരുണ്‍ കുമാര്‍ ത്യാഗി, വിദഗ്ധ അംഗം എ.സെന്തില്‍ വേല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ബ്രിജ് ഭൂഷണിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്.

ഹര്‍ജി പരിസ്ഥിതിയുമായി ബന്ധപ്പെട്ടതായതിനാല്‍ വസ്തുത പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ജസ്റ്റിസ് അരുണ്‍ കുമാര്‍ ത്യാഗി പറഞ്ഞു. ഗോണ്ട ജില്ലയില്‍ ഓരോ ദിവസവും 700-ലധികം വരുന്ന ഓവര്‍ലോഡ് ട്രക്കുകള്‍ വഴി വേര്‍തിരിച്ചെടുത്ത മൈനര്‍ ധാതുക്കള്‍ അനധികൃതമായി കടത്തല്‍, 20 ലക്ഷം ക്യുബിക് മീറ്റര്‍ വലിപ്പമുള്ള മൈനര്‍ ധാതുക്കളുടെ സംഭരണവും അനധികൃത വില്‍പ്പനയും, അമിതഭാരം കയറ്റിയ ട്രക്കുകള്‍ പട്പര്‍ ഗഞ്ച് പാലത്തിനും റോഡിനും നാശമുണ്ടാക്കുന്നു തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണം.

webdesk11: