അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ആഡംബര വീട് നിര്‍മാണം അടക്കമുള്ളവയുടെ രേഖകള്‍ അജിത് കുമാര്‍ വിജിലന്‍സിനു കൈമാറി. രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
എം.ആര്‍.അജിത്കുമാറിനെതിരെ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.
പി.വി അന്‍വര്‍ എംഎല്‍എ അജിത്കുമാറിനെതിരെ ചില അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നീടു പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനു ഡിജിപി സര്‍ക്കാരിന്റെ അനുമതി തേടിയത്.
നേരത്തെ ആര്‍എസ്എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം എം.ആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്നിരുന്നു.