അനധികൃത സ്വത്ത് സമ്പാദനക്കേസ്; എം.ആര്‍ അജിത് കുമാറിന് സര്‍ക്കാറിന്റെ ക്ലീന്‍ചിറ്റ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം. ആര്‍ അജിത് കുമാറിന് സര്‍ക്കാറിന്റെ ക്ലീന്‍ചിറ്റ്. കേസില്‍ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലുണ്ടായ അന്വേഷണത്തില്‍ എഡിജിപി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരിന്നു വിജിലന്‍സ് ഡയറക്ടറുടെ കണ്ടെത്തല്‍. സ്വര്‍ണക്കടത്ത്,വീട് നിര്‍മാണം,ഫ്ളാറ്റ് വാങ്ങല്‍ എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില്‍ നിലവിലെ ഇന്റലിജന്‍സ് മേധാവിയായ പി. വിജയന്‍ ഐ.പിഎസിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് എം.ആര്‍ അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, വ്യാജ മൊഴി നല്‍കിയതിന് എതിരെ ക്രിമിനല്‍ , സിവില്‍ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഡി ജിപി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു.

എം ആര്‍ അജിത് കുമാറിന് എതിരെ ക്രിമിനല്‍ കേസ് എടുത്താല്‍ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്നതിന് ഉള്‍പ്പടെ തടസം വരും . ഇതിനലാണ് മുഖ്യമന്ത്രി എം. ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നത് എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇപ്പോള്‍ സര്‍ക്കാറും ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.

webdesk18:
whatsapp
line