X

ഐലീഗ്; ഗോകുലം കേരള എഫ്.സിയും നവാഗതരായ ഇന്റര്‍കാശിയും ഇന്ന് നേര്‍ക്കുനേര്‍

കോഴിക്കോട്: ഐലീഗ് പുതിയ സീസണ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. രാത്രി എട്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ്.സി ഐ ലീഗിലെ നവാഗതരായ ഇന്റര്‍കാശിയെ നേരിടും. കഴിഞ്ഞതവണ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത മുന്‍ ചാമ്പ്യന്‍മാരായ മലബാറിയന്‍സ് ഇത്തവണ കരുത്തുറ്റ സംഘവുമായാണ് ഇറങ്ങുന്നത്. ഡ്യൂറന്റ് കപ്പിലെ മികച്ച പ്രകടനം ഐലീഗിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. സ്പാനിഷ്താരം അലക്‌സ് സാഞ്ചസിന് കീഴില്‍ ഇറങ്ങുന്ന മലബാറിയന്‍സിന്റെ മധ്യനിരയുടെ കരുത്ത് മുന്‍ ഐ.എസ്.എല്‍ താരമായ സ്‌പെയിനില്‍ നിന്നുള്ള എഡുബെഡിയയാണ്. മൂന്നാഴ്ചയിലെ പരിശീലനത്തിന് ശേഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം ആദ്യമാച്ചിനിറങ്ങുന്നതെന്ന് ഗോകുലം സ്പാനിഷ് പരിശീലകന്‍ ഡൊമിംഗ് ഒര്‍മാസ് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ പ്രതിരോധകോട്ട കാത്ത കാമറൂണ്‍താരം അമിനോബൗബെയാണ് ഇത്തവണയും മലബാറിയന്‍സിന്റെ കരുത്ത്. പരിചയസമ്പന്നനായ മുന്‍ ഇന്ത്യന്‍താരം അനസ് എടത്തൊടികയുടെ സാന്നിധ്യവും പ്രതീക്ഷയേകുന്നു. മധ്യനിരയില്‍ മലയാളിതാരങ്ങളായ വി.എസ് ശ്രീകുട്ടന്‍, പി.എന്‍ നൗഫല്‍ മുന്നേറ്റത്തില്‍ അലക്‌സ് സാഞ്ചസും സൗരവും പ്രതീക്ഷക്കൊത്തുയര്‍ന്നാല്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മലബാറിയന്‍സ് ഗോളടിച്ച്കൂട്ടും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇന്റര്‍ കാശി ക്ലബ് അത്ഭുതങ്ങള്‍തീര്‍ക്കാന്‍കെല്‍പുള്ളവരാണ്. വിദേശതാരനിരയടക്കമുള്ള ഇന്റര്‍കാശി വിജയത്തോടെ ഐലീഗില്‍ സ്വപ്‌നതുടക്കമാണ് ലക്ഷ്യമിടുന്നത്.

webdesk11: