X

ഐപിഎല്‍; കൊല്‍ക്കത്തയ്ക്ക് ഇന്ന് ആദ്യ അങ്കം; അഴിച്ചുപണിക്കൊരുങ്ങി മുംബൈ

അബുദാബി: ഐപിഎല്‍ സീസണിലെ അഞ്ചാം മത്സരത്തില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെട്ടതു കൊണ്ട് തന്നെ മുംബൈ ടീമില്‍ ചെറിയ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൊല്‍ക്കത്തയുടെ ആദ്യ മത്സരമാണിത്. ജയത്തോടെ ക്യാമ്പയിന്‍ തുടങ്ങുക എന്നതാവും കൊല്‍ക്കത്തയുടെ ലക്ഷ്യം.

നതാന്‍ കോള്‍ട്ടര്‍നൈല്‍ ഇന്ന് മുംബൈ ടീമിലെത്താന്‍ സാധ്യതയുണ്ട്. മറ്റൊരു വിദേശ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ്. മിക്കവാറും പാറ്റിന്‍സണ്‍ കോള്‍ട്ടര്‍നൈലിനു വഴിമാറി കൊടുക്കേണ്ടി വരും.

കൊല്‍ക്കത്തയ്ക്കാവട്ടെ, ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരേന്‍, ആന്ദ്രേ റസ്സല്‍, പാറ്റ് കമ്മിന്‍സ്, ക്രിസ് ഗ്രീന്‍, ലോക്കി ഫെര്‍ഗൂസന്‍, അലി ഖാന്‍, ടോം ബാന്റണ്‍ എന്നിങ്ങനെ ഒരുപിടി മികച്ച വിദേശ താരങ്ങളുണ്ട്. ഇവരില്‍ റസ്സല്‍, നരേന്‍ എന്നിവര്‍ ഉറപ്പാണ്. ഓയിന്‍ മോര്‍ഗന്‍/ടോം ബാന്റണ്‍ എന്നിവരെ പരിഗണിക്കുമ്പോള്‍ മോര്‍ഗനും ടീമിലെത്തും. കമ്മിന്‍സ്, ഫെര്‍ഗൂസന്‍ എന്നിവരില്‍ എക്‌സ്‌പെരിയന്‍സ് കമ്മിന്‍സിനു നേട്ടമാവും. പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കമ്മിന്‍സിനൊപ്പം ശിവം മവി, കമലേഷ് നഗര്‍കൊടി, മലയാളി താരം സന്ദീപ് വാര്യര്‍ എന്നിവരില്‍ രണ്ട് പേര്‍ക്കാവും അവസരം ലഭിക്കുക.

Test User: