X

ഒത്തുചേരലിന്റെ വേദിയായി ‘ഇഖ്‌റാം’; മാട്ടൂലില്‍ മുസ്ലിംലീഗ് ഇഫ്താര്‍ സംഗമം

പഴയങ്ങാടി: അസഹിഷ്ണുതയുടെ മത-ജാതി രാഷ്ട്രീയ വൈര്യം നാടിന്റെ സമാധാനം കെടുത്തുന്ന കലുശിതമായൊരു കാലത്ത് സ്‌നേഹത്തിന്റെയും ഒത്തു ചേരലിന്റെയും വേദിയായി ‘ഇഖ്‌റാം’. മാധുര്യമേറെ മുസ്ലിംലീഗ് മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിന് ദേശത്തിന്റെ ഒത്തൊരുമയ്‌ക്കൊപ്പം വിശ്വാസാചാരങ്ങളെ പരസ്പരം ബഹുമാനിക്കണമെന്ന ഓര്‍മപ്പെടുത്തിയാണ് മാട്ടൂലില്‍ മുസ്ലിംലീഗ് നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.

സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെട് മത-സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ വിവിധ തുറയില്‍പെട്ട വ്യക്തിത്വങ്ങളുടെ സംഗമത്തിന് വേദിയായിരുന്നു ഇഫ്താര്‍. ആയിരത്തിയഞ്ഞൂറോളം പേര്‍ പങ്കെടുത്ത പരിപാടിക്ക് വിഭവങ്ങളൊരുക്കിയത് വനിതാ ലീഗ് പ്രവര്‍ത്തകരാണ്.

സ്‌നേഹ-സൗഹൃദ സദസ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. നസീഹത്ത് സംഗമം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നസീര്‍.ബി.മാട്ടൂല്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ കല്ലായി, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ.ടി സഹദുല്ല, കേരള മുദരീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.കെ മുഹമ്മദ് ദാരിമി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സാജിത് നദ്വി, കെ.എന്‍.എം കല്ല്യാശേരി മണ്ഡലം പ്രസിഡന്റ് വി.പി.കെ അബ്ദുറഹ്മാന്‍, എസ്.വൈ.എസ് പ്രതിനിധി, മെഹബൂബ്, വി.പി.കെ അബ്ദുല്‍ സലാം, കെ.പി അബ്ദുല്‍ നാസര്‍ സംസാരിച്ചു. മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, കെ.വി മുഹമ്മദലി ഹാജി, കെ.പി താഹിര്‍, മഹമൂദ് അള്ളാകുളം, എം.പി മുഹമ്മദലി, ഇബ്രാഹിം തിരുവട്ടൂര്‍, എന്‍.കെ റഫീഖ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഒ.വി ശദുലി, പി.പി ഗഫൂര്‍, പി.വി ഇബ്രാഹിം, യു.കെ മുസ്തഫ, വി.വി മുഹമ്മദ് കുഞ്ഞി, സി.എച്ച് നാസറുദ്ദീന്‍, പി.വി സകരിയ്യ പങ്കെടുത്തു.

webdesk11: