ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ഐഐടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു: ജാതിവിവേചനമെന്ന് ആരോപണം

മുംബൈ: ബോംബെ ഐഐടി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. അഹമ്മദാബാദ് സ്വദേശിയായ ദര്‍ശന്‍ സോളങ്കിയാണ് ഞായറാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തത്. ബിടെക് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ദര്‍ശന്‍.

വിഥ്യാര്‍ഥിയുടെ മരണം ജാതി വിവേചനത്തെത്തുടര്‍ന്നാണ് ആരോപണം ഉയര്‍ന്നു. ദലിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ക്യാംപസില്‍ നിരന്തരം ജാതിവിവേചനത്തിന് ഇരയാകുന്നുവെന്ന് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

webdesk13:
whatsapp
line