സാങ്കേതികവിദ്യാഭ്യാസത്തിന്റെ തട്ടകമായ ഐഐടിയില്‍ ടെക്‌നോളജിയില്‍ മാത്രമല്ല എം.എയിലും ഇപ്പോള്‍ പ്ലേസ്‌മെന്റ് ഉണ്ട്. ഐഐടി മദ്രാസിലെ എംഎ വിദ്യാര്‍ഥികളെ തേടി വന്‍ പ്ലേസ്‌മെന്റുകളാണ് എത്തുന്നത്.
പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സാണിത്. ആദ്യ രണ്ടുവര്‍ഷം പല വിഷയങ്ങളും നമ്മുടെ താല്‍പര്യത്തിന് അനുസരിച്ച് തെരഞ്ഞെടുത്തു പഠിക്കാം. ഇക്കണോമിക്‌സ്, അര്‍ബന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ എന്നിങ്ങനെ ചോയ്‌സ്.
ഇന്‍സ്റ്റിറ്റ്യൂട്ട് പ്ലേസ്‌മെന്റ്, ഡിപാര്‍ട്‌മെന്റ് പ്ലേസ്‌മെന്റ് എന്നിങ്ങനെ രണ്ടുരീതിയിലാണു പ്ലേസ്‌മെന്റ്. ഓസ്‌ട്രേലിയ, കാനഡ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഉന്നത സര്‍വകലാശാലകളുമായുള്ള സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ വിദേശരാജ്യങ്ങളില്‍ പോയി അവിടത്തെ പഠനം പരിചയിക്കാനുള്ള അവസരം കോഴ്‌സിന്റെ മറ്റൊരു മെച്ചം.
ഐ.ഐ.ടി മദ്രാസിന്റെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 23 ആണ് അവസാന തീയതി. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഏപ്രില്‍ 21 നാണ് പരീക്ഷ.
http://hsee.iitm.ac.in എന്ന സൈറ്റ് വഴി അപേക്ഷിക്കാം. 2400 രൂപയാണ് പ്രവേശനപരീക്ഷ ഫീസ്.
ഓണ്‍ലൈന്‍ ഒബ്‌ജെക്ടീവ് ടെസ്റ്റ്, എസ്സേ എന്നിവ അടങ്ങിയതാണു പ്രവേശനപരീക്ഷ (എച്ച്എസ്ഇഇ). ഒബ്‌ജെക്ടീവ് ഭാഗത്തില്‍ ഇംഗ്ലിഷ് (25 % മാര്‍ക്ക്), അനലിറ്റിക്കല്‍ & ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (25 %), ജനറല്‍ സ്റ്റഡീസ് (50 %) എന്നിങ്ങനെയാണു വിഷയങ്ങള്‍. എസ്സേയില്‍ കാലികപ്രസക്തിയുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.