X

ഐ.ഐ.ടി ഗവേഷകര്‍ക്ക് ഫെലോഷിപ്പ് മാസംപ്രതി 70,000

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി, ഐ.ഐ.സികളില്‍ പി.എച്ച്.ഡി ഗവേഷണം നടത്തുന്നവര്‍ക്ക് മാസംപ്രതി എഴുപതിനായിരം രൂപയുടെ ഫെലോഷിപ്പ് നല്‍കാന്‍ പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി. സാമ്പത്തിക കാരണങ്ങള്‍ക്ക് മാത്രമായി ഗവേഷകര്‍ രാജ്യം വിടുന്നത് ഒഴിവാക്കാനാണ് പദ്ധതി കൊണ്ടുവരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കേവര്‍ കുമാര്‍ ശര്‍മ പറഞ്ഞു.
ഐ.ഐ.ടി ഖരക്പൂരിന്റെ 67-ാം സ്ഥാപക ദിനത്തില്‍ സംസാരിക്കവെയാണ് ശര്‍മ ഈ പ്രഖ്യാപനം നടത്തിയത്. നിലവില്‍ 25000 രൂപയാണ് ഈ സ്ഥാപനങ്ങളിലെ ഗവേഷകര്‍ക്ക് നല്‍കുന്നത്. അഞ്ചു വര്‍ഷമാണ് ഫെലോഷിപ്പ് നല്‍കുക. മറ്റു ജോലികളൊന്നും ഗവേഷകര്‍ ചെയ്യരുതെന്ന് നിബന്ധനയുണ്ട്. തീരുമാനം പ്രാബല്യത്തില്‍ വരുന്നതിന് മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ പദ്ധതി കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്ന് ശര്‍മ വ്യക്തമാക്കി.

chandrika: