ഡല്‍ഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യില്‍ പുതിയ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് പ്രോഗ്രാം എംഎ അറബിക് (MA ARB) ഓണ്‍ലൈന്‍ വിദൂര പഠന രീതി ആരംഭിച്ചു. ഇഗ്‌നോയുടെ സ്‌കൂള്‍ ഓഫ് ഫോറിന്‍ ലാംഗ്വേജസാണ് MA ARB ഫാക്കല്‍റ്റി ആരംഭിച്ചത്. യോഗ്യത നേടുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറബിയില്‍ ബിരുദാനന്തര ബിരുദമോ അറബിയില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമയോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ യുജി സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
ഇഗ്‌നോയില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ നാഗേശ്വര്‍ റാവു, വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഡോ. ഔസാഫ് സയീദ്, രാജ്യത്തെ മറ്റ് സര്‍വകലാശാല ഫാക്കല്‍റ്റി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.