X

ഇഗ്‌നോ അഡ്മിഷൻ: അവസാന തീയതി വീണ്ടും നീട്ടി; ആഗസ്ത് 14 വരെ

ഇന്ദിര ഗാന്ധി ദേശീയ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) ജൂലൈ 2024 സെക്ഷനിലേക്കുള്ള വിവിധ കോഴ്സുകളുടെ അപേക്ഷ ക്ഷണിച്ചു. അഡ്മിഷനൊപ്പം വീണ്ടും കോഴ്സുകൾ വീണ്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. വിദൂര വിദ്യാഭ്യാസത്തിൻ സാധ്യമാകുന്ന സർട്ടിഫിക്കേറ്റ് കോഴ്സ്, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ വിവിധ കോഴ്സുകൾക്കുള്ള അപേക്ഷയാണ് ഇഗ്‌നോ ക്ഷണിച്ചിരിക്കുന്നത്.

വിവിധ വിഷയങ്ങളിലുള്ള പിജി, ബിരുദം, പിജി ഡിപ്ലോമ, ഡിപ്ലോമ, പിഡി സർട്ടിഫിക്കേറ്റ്, മറ്റ് സർട്ടിഫിക്കേറ്റ് കോഴ്സുകൾക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളിൽ കോഴ്സുകൾ തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കോഴ്സുകൾ വീണ്ടും രജിസ്റ്റർ ചെയ്യാനും വെബ്സൈറ്റിലൂടെ സാധിക്കും. ആഗസ്റ്റ് 14 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. പൂർണമായിട്ടും ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഫിസിക്സ്, കെമിസ്ട്രി, എംബിഎ, റൂറൽ ഡെവലെപ്പ്മെൻ്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യുക്കേഷൻ, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്ണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എസ്റ്റെൻഷൻ ആൻഡ് ഡെവലെപ്മെൻ്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലെപ്മെൻ്റ് സ്റ്റഡീസ്, ഡിസ്റ്റസ് എജ്യൂക്കേഷൻ, ആന്ത്രോപോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡൈയ്റ്റെറ്റിക്സ് ആൻഡ് ഫുഡ് സെർവീസ് മാനേജ്മെൻ്റ്, കൗൺസിലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻസ്, എൻവിയോൺമെൻ്റ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദം പിജി കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

webdesk13: