X

പാലത്തായി കേസ് അട്ടിമറിച്ച എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. സുദേഷ്‌കുമാറിന് ഡിജിപി റാങ്ക്, വിജിലന്‍സ് മേധാവിയാകും. വിരമിച്ച ആര്‍.ശ്രീലേഖയുടെ സ്ഥാനത്ത് ബി സന്ധ്യ ഫയര്‍ഫോഴ്‌സ് മേധാവിയാകും. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കി. എഡിജിപി അനില്‍കാന്ത് ആണ് റോഡ് സുരക്ഷാ കമ്മിഷണര്‍.

സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍ക്കും മാറ്റമുണ്ട്. സി.എച്ച്.നാഗരാജ് പുതിയ കൊച്ചി കമ്മിഷണര്‍. കണ്ണൂരില്‍ ആര്‍.ഇളങ്കോയാണ് കമ്മിഷണര്‍. എ.അക്ബര്‍ തൃശൂര്‍ റേഞ്ച് ഡിഐജി. ബെവ്‌കോ എംഡി സ്ഥാനത്തുനിന്ന് സ്പര്‍ജന്‍കുമാറിനെ മാറ്റി, പകരം യോഗേഷ് ഗുപ്തയ്ക്ക് ചുമതല നല്‍കി.

്അതേസമയം, പാലത്തായി കേസിലെ പ്രതി കെ പത്മരാജനെ രക്ഷിക്കുന്നതിന് വേണ്ടി ഐജി ശ്രീജിത്ത് നടത്തിയ ഇടപെടലുകള്‍ മുമ്പ് ചര്‍ച്ചയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്താത്തതും വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. ഐജി ശ്രീജിത്തിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ പാലത്തായി പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ അന്വേഷണ ചുമതല ഐജി ശ്രീജിത്തില്‍ നിന്ന് കോടതി മാറ്റിയിരുന്നു.

 

Test User: