X
    Categories: keralaNews

ഇഫ്താര്‍ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

റമസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇഫ്താര്‍ വിരുന്നൊരുക്കി. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, ജി.ആര്‍ അനില്‍, എ.കെ ശശീന്ദ്രന്‍, വി.ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍, എം.ബി രാജേഷ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, എം.പിമാരായ കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹന്നാന്‍, എം.എല്‍.എമാരായ പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, എം.വിന്‍സെന്റ്, പി. അബ്ദുള്‍ ഹമീദ്, കെ.കെ രമ, ഉമ തോമസ്, മുന്‍ മന്ത്രി വി. എസ് ശിവകുമാര്‍, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥന്‍, കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Chandrika Web: