ഐ.എഫ്.എഫ്.കെ വിളംബര ജാഥ: സൗജന്യ സിനിമ പ്രദര്‍ശനം നവംബര്‍18, 19 തീയതികളില്‍

27 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിളംബര ജാഥയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ സൗജന്യ സിനിമ പ്രദര്‍ശനം നടത്തും. അക്കാദമിയുടെ വാഹനം നേരിട്ടെത്തിയാണ് പ്രദര്‍ശം നടത്തുന്നത്. നവംബര്‍18, 19 തിയതികളിലാണ് പ്രദര്‍ശനം. സംസ്ഥാനത്തെ പതിനാല് ജില്ലയിലും വിളംബരജാഥ സംഘടിപ്പിക്കും.

18 ന് രാവിലെ 9.30 ന് വെള്ളിമാട്കുന്ന് ഗവണ്‍മെന്റ് ലോ കോളേജ്, നാല് മണിക്ക് ജില്ലാ ലൈബ്രറി, അഞ്ചിന് ചക്കോരത്ത്കുളം തപോവനം പാര്‍ക്ക് എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.
19ന് രാവിലെ 9.30 ന് പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളേജിലും ആറിന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലുമാണ് പ്രദര്‍ശനം.

Test User:
whatsapp
line