15 അന്താരാഷ്ട്ര സിനിമകളില്‍ കശ്മീര്‍ ഫയല്‍സ് ഉള്‍പെടുത്തിയതിനെതിരെ ഗോവഅന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ജൂറി തലവന്റെ വിമര്‍ശനം. ചിത്രം മേളയിലുള്‍പെടുത്താന്‍ പാടില്ലായിരുന്നുവെന്ന് നാദവ് ലാപിഡ് തുറന്നടിച്ചു. മന്ത്രി അനുരാഗ് താക്കൂറിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. കശ്മീരിലെ മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രമാണിത്.
സമാപനയോഗത്തിലായിരുന്നു ചെയര്‍മാന്റെ വിമര്‍ശനം. 14 സിനിമകളും മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ കശ്മീര്‍ ഫയല്‍സ് ഞങ്ങളെ ഞെട്ടിച്ചു- അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് മേള സമാപിച്ചത്. കശ്മീരികളുടെ 1990കളിലെ പലായനത്തെ അടിസ്ഥാനമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം സംഘപരിവാരം വലിയ ആഘോഷമാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഗോവമേളയില്‍ ചിത്രം ഉള്‍പെടുത്തിയത്.