തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത ശേഷം തിരികെ നല്‍കാന്‍ ഭീഷണിപ്പെടുത്തി കാലില്‍ പിടിപ്പിച്ചു. മൊബൈല്‍ നല്‍കണമെങ്കില്‍ കാലില്‍ മുത്തണമെന്നും ഗുണ്ടാനേതാവ് ആവശ്യപ്പെട്ടതായി യുവാവ്. തിരുവനന്തപുരം തുമ്പ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം
എയര്‍പോര്‍ട്ട് ഡാനി എന്ന ഗുണ്ടാനേതാവാണ് അക്രമത്തിന് പിന്നില്‍. ഡാനിയും പത്തംഗ സംഘവുമാണ് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. യുവാവുമായി ഇയാള്‍ക്ക് വ്യക്തിവൈരാഗ്യമുണ്ട്. ഇതിന് മുമ്പ് അന്തപുരി ആശുപത്രിക്ക് സമീപം വെച്ച് യുവാവിനെ ഡാനി മര്‍ദിച്ചിരുന്നു. പിന്നീട് യുവാവിന്റെ ഫോണ്‍ എടുത്തുകൊണ്ടുപോയി.
ഈ ഫോണ്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് ഡാനി യുവാവിനെ വീണ്ടും വിളിപ്പിക്കുന്നത്. ഫോണ്‍ തരണമെങ്കില്‍ കാലില്‍ പിടിച്ചു മുത്തണമെന്ന് ഗുണ്ടാ നേതാവ് ആക്രോശിച്ചു. പിന്നീട് ബലമായി കാല് പിടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.