മാലിന്യം വലിച്ചെറിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടാല്‍ ചിത്രമെടുത്ത് https://warroom.lsgkerala.gov.in/garbage എന്ന സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി എം.ബി രാജേഷ് അഭ്യര്‍ഥിച്ചു. മാലിന്യം കാണപ്പെട്ട പ്രദേശം കൂടി നല്‍കിയാല്‍, ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനം ഉടന്‍ തന്നെ ഇത് നീക്കംചെയ്യാനുള്ള നടപടി സ്വീകരിക്കും.
മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ കനത്ത ഫൈനും കേസും ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികളുമുണ്ടാകും. പിന്നീട് ഈ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളുമെടുക്കും. ഇത്തരത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച 4911 പരാതികളെത്തുടര്‍ന്ന് 4295 കേന്ദ്രങ്ങള്‍ ഇതിനകം മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കിയിട്ടുണ്ട്. മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമം നിങ്ങളോരോരുത്തരുടെയും സഹകരണത്തോടെ മാത്രമേ വിജയിപ്പിക്കാനാവൂ എന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ് പറഞ്ഞു. കൊച്ചി കലൂരില്‍ പത്രത്തില്‍ വാര്‍ത്ത കണ്ടതനുസരിച്ച് മാലിന്യം നീക്കിയതായി മന്ത്രി പറഞ്ഞു.