സിഡ്‌നി: ടി-20 ലോകകപ്പില്‍ പാക്കിസ്താന്റെ ഭാവി ഇന്നറിയാം. ദക്ഷിണാഫ്രിക്കയെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരാജയപ്പെടുത്തിയാല്‍ സെമി പ്രതീക്ഷ നിലനിര്‍ത്താം. തോറ്റാല്‍ പുറത്താവും. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയാണ് തലപ്പത്ത്. ഇന്ന് ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ അവര്‍ ഒന്നാമത് വരും. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും സെമിയിലെത്താനാണ് സാധ്യത.
നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്കിപ്പോള്‍ ആറ് പോയിന്റുണ്ട്.. മൂന്ന് കളികളില്‍ 5 ലാണ് ദക്ഷിണാഫ്രിക്ക. നാല് മല്‍സരങ്ങളില്‍ നാല് പോയിന്റുമായി ബംഗ്ലാദേശ് മൂന്നാമതും മൂന്ന് മല്‍സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള പാക്കിസ്താന്‍ അഞ്ചാമതുമാണ്. നല്ല ഫോമില്‍ നില്‍ക്കുന്നവരാണ് ദക്ഷിണാഫ്രിക്ക. അതിനാല്‍ തന്നെ പാക്കിസ്താന് കാര്യങ്ങള്‍ എളുപ്പമല്ല. അവരുടെ നായകന്‍ ബബര്‍ അസം ഇത് വരെ ഫോമിലെത്തിയിട്ടില്ല. മുഹമ്മദ് റിസ്‌വാന്‍ അവസാന മല്‍സരത്തില്‍ റണ്‍സ് നേടിയിരുന്നു.