X
    Categories: indiaNews

യുട്യൂബ് വീഡിയോ ലൈക്ക് ചെയ്താല്‍ പണം ലഭിക്കുമെന്ന്; ഐ.ടി എന്‍ജിനീയര്‍ക്ക് നഷ്ടമായത് 49 ലക്ഷം രൂപ

ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമായ ഇക്കാലത്ത് വ്യത്യസ്തമായ ഒരു തട്ടിപ്പിലൂടെ പണം നഷ്ടമായി ഐടി എഞ്ചിനീയര്‍. പൂനെയില്‍ നിന്നുള്ള ഐടി എഞ്ചിനീയര്‍ക്ക് യൂട്യൂബിന്റെ പേരിലെ ജോലി തട്ടിപ്പിലൂടെ 49 ലക്ഷം രൂപ നഷ്ടമായി.

പണം നഷ്ടപ്പെട്ട് രണ്ടുമാസത്തിനു ശേഷമാണ് ഇയാള്‍ പരാതി നല്‍കിയത്. ഹിഞ്ചോവാടി സ്വദേശിയായ സ്‌നേഹ സിംഗ് എന്നിവര്‍ക്കാണ് പണം നഷ്ടമായത്. ഇവര്‍ പോലീസില്‍ പരാതി നല്‍കി.

യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്താല്‍ പണം ലഭിക്കുമെന്ന് മോഹിപ്പിച്ച് സ്‌നേഹയെ തട്ടിപ്പുകാര്‍ സമീപിക്കുകയായിരുന്നു. തുടക്കത്തില്‍ 150 രൂപയും 380 രൂപയും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഇത് തിരിച്ചു നല്‍കുകയും ചെയ്തു. പിന്നീട് കൂടുതല്‍ തുക ആവശ്യപ്പെട്ടതായും ഇത് നിക്ഷേപിച്ചതോടെ തട്ടിപ്പുകാര്‍ മുങ്ങുകയുമായിരുന്നു. ഇതോടെ 49 ലക്ഷം രൂപയാണ് ഐടി എഞ്ചിനീയര്‍ക്ക് നഷ്ടമായത്.

webdesk11: