X

‘മിണ്ടാതിരുന്നില്ലെങ്കിൽ ഇ.ഡി വീട്ടിൽവരും’; പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി- വീഡിയോ

ഡല്‍ഹി ഭരണ നിയന്ത്രണ ബില്ലിനുമേല്‍ വ്യാഴാഴ്ച ലോക്‌സഭയില്‍ ടര്‍ച്ച നടക്കുന്നതിനിടെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ‘മിണ്ടാതിരുന്നില്ലെങ്കില്‍ ഇ.ഡി നിങ്ങളുടെ വീട്ടില്‍ വരും’ എന്ന് പ്രതിപക്ഷ അംഗങ്ങളെ ലോക്‌സഭയില്‍ മന്ത്രി ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഭീഷണിയില്‍ നിന്നും വ്യക്തമാകുന്നത്.

മീനാക്ഷി ലേഖി നടത്തിയ പരാമര്‍ശം മുന്നറിയിപ്പാണോ അതോ ഭീഷണിയാണോയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് ചോദിച്ചു. മീനാക്ഷി ലേഖിയുടെ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡിയെ ഉപയോഗിക്കുമെന്ന് മന്ത്രിമാര്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു.

webdesk14: