ടോക്കിയോ: ജപ്പാനില്‍ യുവാക്കള്‍ക്ക് മദ്യപാനത്തോടുള്ള താല്‍പര്യം കുറഞ്ഞത് സര്‍ക്കാരിന് തിരിച്ചടിയായി. മദ്യത്തില്‍നിന്നുള്ള നികുതി വരുമാനം കുറഞ്ഞതോടെ യുവാക്കളെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കാനുള്ള വഴികളെക്കുറിച്ചാണ് ജപ്പാനിപ്പോള്‍ ആലോചിക്കുന്നത്.
മദ്യത്തിന് പുതിയ രുചിയും മറ്റും നല്‍കാന്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് മികച്ച സമ്മാനങ്ങളാണ് ഭരണകൂടം വാഗ്ദാനം ചെയ്യുന്നത്. കോവിഡിന് ശേഷം രാജ്യത്ത് മദ്യപിക്കുന്ന യുവാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വര്‍ഷം ശരാശരി 100 ലിറ്റര്‍ മദ്യം ഉപയോഗിച്ചിരുന്ന ഒരാളിപ്പോള്‍ 75 ലിറ്റര്‍ മാത്രമാണ് കുടിക്കുന്നത്.