X

പിഴവ് പറ്റിയാല്‍ യുപി, കശ്മീരോ കേരളമോ ആയി മാറും:യോഗി ആദിത്യനാഥ്

വോട്ട് ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ യുപി കേരളമോ കശ്മീരോ ബംഗാളോ ആയി മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യുപിയില്‍ പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പയിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.

എന്റെ മനസ്സില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല’ യോഗി വോട്ടര്‍മാരോട് പറഞ്ഞു.

ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയുമാണ് പ്രവര്‍ത്തിച്ചത്. അത് നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതാണ് യോഗി പറഞ്ഞു.

ഭയ രഹിതമായി ജീവിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗി പറയുന്നു.ഉത്തര്‍ പ്രദേശ് ബിജെപിയാണ് യോഗിയുടെ വീഡിയോ ട്വീറ്റര്‍ വഴി പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 2.27 കോടി പേരാണ് ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. ഷാംലി, ഹാപൂര്‍, ഗൗതംബുദ്ധ നഗര്‍, മുസഫര്‍ നഗര്‍, മീററ്റ്, ഭഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലീഗഡ്, മഥുര, ആഗ്ര എന്നീ 11 ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക.

Test User: