ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യു.പി കേരളമായാല്‍ മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്നും ബംഗാളായാല്‍ മികച്ച സംസ്‌കാരവുമുണ്ടാകുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. കശ്മീരായാല്‍ പ്രകൃതി ഭംഗിയുണ്ടാവുമെന്നും അദ്ദേഹം പറയുന്നുണ്ട്.
വോട്ട് ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ യുപി കേരളമോ കാശ്മീരോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദപരാമര്‍ശം. യുപിയില്‍ പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.