X

ഇരുചക്രവാഹനത്തില്‍ 3 പേര്‍ സഞ്ചരിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ഇരുചക്രവാഹനത്തില്‍ മൂന്നു പേര്‍ യാത്രചെയ്താല്‍ ഓടിക്കുന്നയാളിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി. സാമൂഹികമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ബോധവത്കരണം ശക്തമാക്കി.

ഇരുചക്രവാഹനത്തില്‍ ഓടിക്കുന്ന വ്യക്തിതന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പധികൃതര്‍ പറയുന്നത്. പ്രത്യേക സാഹചര്യത്തില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരാള്‍ക്കുകൂടി യാത്രചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ.

എന്നാല്‍, ഇരുചക്രവാഹനത്തില്‍ 3 പേര്‍ കയറി അഭ്യാസപ്രകടനം നടത്തുന്നതു കൂടുകയാണ്. ചിലപ്പോള്‍ ഇതില്‍ക്കൂടുതല്‍പ്പേര്‍ കയറും. ഇത് അത്യന്തം അപകടകരമാണെന്ന് അധികൃതര്‍ പറയുന്നു.

ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടില്‍ക്കൂടുതല്‍പ്പേര്‍ യാത്രചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം.

 

webdesk13: