X

പൊലീസിനെ നിയന്ത്രിച്ചില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; സി.പി.എമ്മിന്റെ സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം

സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം തോല്‍വിയായിരിക്കുമെന്ന വിമര്‍ശനം ഉയര്‍ന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും ബ്രാഞ്ചുകള്‍ ചര്‍ച്ച ചെയ്തു. അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നു.

സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം ഒന്നാം തിയ്യതിയാണ് ആരംഭിച്ചത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ വലിയ ചര്‍ച്ചയായി പി വി അന്‍വറിന്റെ ആരോപണങ്ങള്‍ മാറുന്നുവെന്നാണ് വിവരം. ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സംഘടനാതലത്തിലുള്ള അന്വേഷണം നടക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

അതേസമയം  തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ മുടങ്ങി. പാര്‍ട്ടി അംഗങ്ങളുടെ ബഹിഷ്‌കരണം മൂലം ചെമ്മരതി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ബംഗ്ലാവ് ബ്രാഞ്ചിന്റെ സമ്മേളനം സെപ്തംബര്‍ രണ്ടിനായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ അംഗങ്ങള്‍ ബഹിഷ്‌കരിച്ചതോടെ സമ്മേളനം നടന്നില്ല. ബ്രാഞ്ച് സെക്രട്ടറിയൊഴികെ ആരും സമ്മേളനത്തിന് എത്തിയിരുന്നില്ല.

webdesk13: