X

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയും;രാഹുല്‍ ഗാന്ധി

ഭോപ്പാല്‍:ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി.പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുളള പോരാട്ടമാണ്.അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവം രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. മോദിജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോള്‍ എന്തുകൊണ്ടാണ് താങ്കളുടെ ആളുകള്‍ ഗോത്രവര്‍ഗക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

400 സീറ്റ് എന്ന സ്വപ്നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുല്‍ പറഞ്ഞു. 150 സീറ്റ് പോലും അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

webdesk14: