X

പാകിസ്താന് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

ലണ്ടന്‍: പാകിസ്താന് മുന്നറിയിപ്പുമായി ഇറാന്‍ സൈനിക മേധാവി രംഗത്ത്. പാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളെ അടിച്ചമര്‍ത്താനും അല്ലെങ്കില്‍ തീവ്രവാദി കേന്ദ്രങ്ങള്‍ തേടി പാക് മണ്ണിലേക്ക് കടന്നു കയറി ആക്രമിക്കേണ്ടിവരുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ മാസം പാകിസ്താന്‍ ഭീകരരുടെ അക്രമത്തില്‍ ഇറാന്‍ അതിര്‍ത്തിയില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് അല്‍ ആദില്‍ ഏറ്റെടുക്കുകയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് നിലപാട് കടുപ്പിച്ചത് ഇറാന്‍ രംഗത്തെത്തിയത്. പാകിസ്താന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും. ആക്രമണത്തിന് ശേഷം ഈ സംഘം പാകിസ്താനിലാണ് അഭയം തേടിയതായും ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ മൊഹമ്മദ് ബക്കേരി ചൂണ്ടിക്കാട്ടി.

തീവ്രവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷയൊരുക്കുകയാണെന്നും ഇത്തരക്കാരെ നേരിടാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഇറാന്‍ സൈനിക മേധാവി പാകിസ്താനോട് ആവശ്യപ്പെട്ടു.

chandrika: