മുംബൈ: ശ്രീരാമന് ജനിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി എന്ത് പ്രശ്നം ഉന്നയിച്ചാണ് തിരഞ്ഞെടുപ്പുകളെ നേരിടുകയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാമന് ജനിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി രാഷ്ട്രീയത്തില്‍ എന്ത് പ്രശ്നമുന്നയിച്ചാണ് പിടിച്ചുനില്ക്കുകയെന്ന് എനിക്ക് അത്ഭുതമുണ്ട്. അവര്‍ എപ്പോഴും രാഷ്ട്രീയത്തില്‍ സാമുദായിക പ്രശ്നങ്ങളെ മുന്‍നിരയില്‍ നിര്‍ത്തി പ്രശ്നവത്ക്കരിക്കാനാണ് ശ്രമിക്കാറുള്ളത്. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചുവെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞുനടക്കുന്നത് ശരിയല്ലെന്നും ബി.ജെ.പി വ്യാജ ഹിന്ദുത്വമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.