മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കരിങ്കൊടി കാണിക്കുമ്പോള്‍ ആരെങ്കിലും അക്രമം നടത്താന്‍ ഇറങ്ങുമോയെന്നു മുഖ്യമന്ത്രി ചോദിച്ചതായും അദ്ദേഹം തന്നെ അത് പറയണമെന്നും സതീശന് പറഞ്ഞു. മുഖ്യമന്ത്രി ധര്‍മ്മം പറയാന്‍ തുടങ്ങിയിരിക്കുന്നെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എസ്എഫ്ഐക്കാര്‍ കരിങ്കൊടി കാണിച്ചാല്‍ അത് സമാധാനപരമായ പ്രകടനവും കെഎസ്യുക്കാര് കരിങ്കൊടി കാണിച്ചാല്‍ അത് ആത്മഹത്യാ സ്ക്വാഡും എന്ന് രണ്ടായി തിരിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്” സതീശന് ചോദിച്ചു.
”മുഖ്യമന്ത്രിയുടെ ഗണ്മാന് അടക്കമുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ആയുധം ഉപയോഗിച്ചുകൊണ്ടാണ് കെഎസ്യുക്കാരെയും യൂത്ത് കോണ്‍ഗ്രസുകാരെയും ആക്രമിച്ചത്. ചേര്‍ത്തുപിടിച്ച് മോനെ, നീ വിഷമിക്കല്ലേ എന്ന തരത്തിലാണു പൊലീസ് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ കൊണ്ടുപോയത്. ഒരു പാല്‍ക്കുപ്പി കൂടി കൊടുത്താല്‍ നല്ലതായിരുന്നു. അഭിനയവും ഈ പ്രഹസനവും കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മറന്നുപോയി”സതീശന് കൂട്ടിച്ചേര്‍ത്തു.