X
    Categories: indiaNews

ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമോ? , വസ്തുത എന്ത് !

കൊച്ചി: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നു വില കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പെട്രോളിന് ജിഎസ്ടി വന്നാല്‍ വില കുറയുമോ? കുറഞ്ഞാല്‍ എത്രവരെ കുറയും. എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഇതിനോടകം തന്നെ ഉയര്‍ന്നു കേള്‍ക്കുന്നവയാണ്.

നിലവില്‍ 5%,12%,28% എന്നിങ്ങനെയാണ് ജിഎസ്ടി ഈടാക്കുന്ന നിരക്കുകള്‍. ഇവയില്‍ ഏതെങ്കിലും ഒരു സ്ലാബിലാണ് പെട്രോളിയം ഉല്‍പന്നങ്ങളെ ഉള്‍പ്പെടുത്തുന്നതെങ്കില്‍ വില കുറയാം. ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം ജിഎസ്ടിയാണ് ഏര്‍പ്പെടുത്തുന്നതെങ്കില്‍,

അടിസ്ഥാന വില 32 രൂപ
ജിഎസ്ടി 28 ശതമാനം
പെട്രോളിന്റെ ജിഎസ്ടി 8.96 രൂപ.
വില ഏകദേശം ലീറ്ററിന് 45 രൂപ.

നിലവില്‍ ലോകത്ത് ഏറ്റവും അധികം നികുതി പെട്രോളിന് ഈടാക്കുന്ന ഇന്ത്യ കുറഞ്ഞ സ്ലാബിലേക്കു പോകാന്‍ സാധ്യതയില്ലാത്തതിനാല്‍ ജിഎസ്ടിയിലെ മറ്റ് സ്ലാബുകളില്‍ പരിശോധിക്കുന്നത് യുക്തിയായിരിക്കില്ല.

നിലവില്‍ രാജ്യത്തു മൂന്നു ജിഎസ്ടി സ്ലാബുകളാണെങ്കിലും സ്വര്‍ണത്തിനു പ്രത്യേക ജിഎസ്ടിയാണ്. 3 ശതമാനം. ഇതുപോലെ ഒരു പ്രത്യേക നികുതി സ്ലാബ് പെട്രോളിനും ഡീസലിനുമുണ്ടാക്കാം. ഇത് 28 ശതമാനത്തേക്കാള്‍ ഉയര്‍ന്ന നിരക്കായിരിക്കും. ഉദാഹരണത്തിന് 50 ശതമാനമാണെങ്കില്‍

അടിസ്ഥാനവില 32 രൂപ
ജിഎസ്ടി 50%
ഒരു ലീറ്റര്‍ പെട്രോളിന്റെ ജിഎസ്ടി 16 രൂപ
വില ഏകദേശം 52 രൂപ.

നികുതി അടിസ്ഥാന വിലയുടെ 100 ശതമാനമാണെങ്കിലും വില കുറയും. ഏകദേശം 68 രൂപയായിരിക്കും ഒരു ലീറ്റര്‍ പെട്രോളിന് ഉപയോക്താക്കള്‍ നല്‍കേണ്ട വില.

 

Test User: