X
    Categories: CultureMoreViews

രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ ആര്‍ക്കും തടയാനാവില്ല: തേജസ്വി യാദവ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ താനായിരിക്കും പ്രധാനമന്ത്രിയെന്ന രാഹുലിന്റെ യുക്തിയില്‍ തെറ്റില്ലെന്നും തേജസ്വി യാദവ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

2014-ല്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ മോദി പ്രധാനമന്ത്രിയായി. 2019-ല്‍ മറ്റേതെങ്കിലും പാര്‍ട്ടിയാണ് വലിയ ഒറ്റകക്ഷിയെങ്കില്‍ അവര്‍ക്കും പ്രധാനമന്ത്രി പദത്തിന് അവകാശവാദമുന്നയിക്കാനാവും. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ള തന്റെ പാര്‍ട്ടി പ്രതിപക്ഷ ഐക്യനിരക്കാണ് ശ്രമിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.

രാഹുല്‍ കഴിവുള്ള നേതാവാണ്. രാഹുല്‍ പോവുന്നിടത്തെല്ലാം ശക്തമായ പ്രചാരണം നടത്താന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി മോദിയും നിര്‍ബന്ധിതരാവുകയാണ്. എന്തിനാണ് മോദി രാഹുലിനെ ഇത്രമാത്രം ഭയപ്പെടുന്നതെന്നും തേജസ്വി യാദവ് ചോദിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: