കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ബസ്സുകള്‍ തുരുമ്പെടുത്ത് നശിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം.
മൈലേജ് ഇല്ലെങ്കില്‍ ബസ്സുകള്‍ വെറുതെ ഇട്ട് നശിപ്പിച്ച് ആക്രി ആക്കുന്നത് എന്തിന് എങ്കില്‍ ഇത് വിറ്റൂടെ സമയത്ത് വില്‍ക്കാതെ വെറുതെ ഇട്ടാല്‍ എങ്ങനെ വില കിട്ടും എന്തിനാണ് ബസുകള്‍ ഇങ്ങനെ ആവശ്യമില്ലാതെ കൂട്ടിയിടുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
കെഎസ്ആര്‍ടിസിയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ബസ്സുകള്‍ ഉപയോഗിക്കാതെ കണ്ടം ചെയ്യുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.