X

ഹജ്ജ് തീര്‍ഥാടനത്തിനിടെ പണംപിരിച്ചാല്‍ ഏഴു വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയും

സൗദി: ഹജ്ജ് തീര്‍ഥാടനത്തിനിടെ അനധികൃതമായി ധന സമാഹരണം നടത്തിയാല്‍ ഏഴു വര്‍ഷം തടവോ 50 ലക്ഷം റിയാല്‍(11.06 കോടിയിലേറെ രൂപ) പിഴയോ ഇവ രണ്ടും ഒരുമിച്ചോ ചുമത്തുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.

ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെയുള്ള ഏതുതരത്തിലുള്ള ധനസമാഹരണവും കുറ്റകൃത്യമാണെന്ന് എക്‌സ് അക്കൗണ്ടിലൂടെ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ആയിരിക്കും ഹജ്ജ് സീസണ്‍ തുടങ്ങുക.

webdesk14: