X

ദരിദ്രരെ കുടിയൊഴിപ്പിച്ചും പ്രകൃതിയെ നശിപ്പിച്ചുമാണ് കെ റെയിലെങ്കില്‍ അത് വേണ്ട; സര്‍ക്കാരിന് ഇടര്‍ച്ചകള്‍ സംഭവിക്കുന്നുണ്ട്: എം മുകുന്ദന്‍

തുടര്‍ഭരണത്തില്‍ സര്‍ക്കാരിന് ഇടര്‍ച്ചകള്‍ സംഭവിക്കുന്നുണ്ടെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രകടനം ഇപ്പോഴത്തെ സര്‍ക്കാരില്‍ കാണാന്‍ സാധിക്കുന്നില്ല എന്നും ദരിദ്രരെ കുടിയൊഴിപ്പിച്ചും പ്രകൃതിയെ നശിപ്പിച്ചുമാണ് കെ റെയില്‍ പദ്ധതിയെങ്കില്‍ അത് വേണ്ടെന്നും മുകുന്ദന്‍ ഓര്‍മിപ്പിച്ചു.

മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നിശ്ചയിക്കുന്നതില്‍ വലിയ പ്രശ്‌നങ്ങളുണ്ടായെന്നും വി. ശിവന്‍കുട്ടിയെ വിദ്യാഭ്യാസമന്ത്രിയായി സങ്കല്‍പിക്കാന്‍ സാധിക്കുന്നില്ലെന്നും മുകുന്ദന്‍ പറഞ്ഞു. നിലവില്‍ കൂടുതല്‍ എഴുത്തുകാരുള്ളത് ഇടതുപക്ഷത്തിനാണെന്നും ഇവരെല്ലാവരും ചോദ്യം ചെയ്യാതെ ഒപ്പം നില്‍ക്കുകയാണെന്നും മുകുന്ദന്‍ തുറന്നുപറഞ്ഞു. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ അതാണെന്നും അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Test User: