ഛത്തീസ്ഗഡിലെ ബീജാപൂരില്‍ ഐഇഡി സ്ഫോടനത്തില്‍ ഒന്‍പത് ജവാന്മാര് വീരമൃത്യു പവരിച്ചു. പൊലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധി സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി സൂചന.
സുരക്ഷസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനായിരുന്നു പൊട്ടിത്തെറിച്ചത്. ഇരുപതോളം സുരക്ഷ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.