ഇടുക്കി ജില്ലക്കാർക്ക് സൗകര്യ പ്രദമാകുന്ന രീതിയിൽ കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള ബോഡിനായ്ക്കന്നൂരിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിച്ചു. ഇടുക്കിയിൽ നിന്ന് 27 കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഈ റയിൽവേ സ്റ്റേഷൻ . ചെന്നൈ സെൻട്രൽ എക്സ്പ്രസാണ് ഈ റൂട്ടിലൂടെ സർവീസ് നടത്തുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബോഡിനായ്ക്കന്നൂരിൽ നിന്നും ചെന്നൈയിലേക്കും, ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ തിരിച്ചും സർവീസ് നടത്തും. ഇതിനുപുറമെ മധുര- ബോഡിനായ്ക്കന്നൂർ റൂട്ടിൽ അൺ-റിസർവ്ഡ് എക്സ്പ്രസ് എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. വിനോദസഞ്ചാരികൾക്കും ശബരിമല തീർത്ഥാടകർക്കും ഈ സ്റ്റേഷൻ ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള ബോഡിനായ്ക്കന്നൂരിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിച്ചു
Tags: idukkiindian railway
Related Post